26 April Friday

ഇടുക്കിയിൽ നേരിയ വർധന; 2400.44 അടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021


ഇടുക്കി
മഴ തുടരുന്നതിനാൽ ഇടുക്കി സംഭരണിയിൽ നേരിയ വർധന. നിലവിൽ 2400.44 അടിയാണ്‌ ജലനിരപ്പ്‌. ബുധൻ 21.4 മില്ലീമീറ്റർ മഴ  ലഭിച്ചു. ശേഷിയുടെ 96.70 ശതമാനമായി. കഴിഞ്ഞവർഷം ഇതേ ദിവസം 88.84 ശതമാനമായിരുന്നു.

മുല്ലപ്പെരിയാറിൽ ഒരു സ്‌പിൽവേ ഷട്ടർ തുറന്നിട്ടുണ്ട്‌. ചൊവ്വാഴ്‌ച ഏഴ്‌ ഷട്ടർ തുറന്നിരുന്നു. 50 ലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ്‌ ഇടുക്കിയിലേക്ക്‌ എത്തിയത്‌. മൂലമറ്റത്തെ വൈദ്യുതോൽപാദനം 161.07 ലക്ഷം യൂണിറ്റാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top