ഇടുക്കി> ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും ഉയർത്തി. ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവന്നതോടെ വൈകുന്നേരം 03.30ഓടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്കൊഴുക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
.jpg)
ചെറുതോണി ഡാമിന്റെ 5ഷട്ടറുകളും ഉയർത്തിയതോടെ വെള്ളം കയറിയ തടിയമ്പാടു ചപ്പാത്തിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..