17 September Wednesday

ഇടമലയാര്‍ ഡാം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കോതമംഗലം> കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം തുറന്നു.ഡാമിന്റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണമാണ് ആദ്യം ഉയര്‍ത്തിയത്.ഒന്നാമത്തെ ഷട്ടര്‍ ആന്റണി ജോണ്‍ എം എല്‍ എ യും രണ്ടാമത്തെ ഷട്ടര്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണു രാജുവും തുറന്നു.


ചൊവ്വ രാവിലെ 10ന് തന്നെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.ഡാമിന്റെ നാല് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്.50 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.ഇതില്‍ കൂടി സെക്കന്റില്‍ 67 ക്യുമിക്‌സ്  വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.തുടര്‍ന്ന് ഇത് 100 ക്യുമിക്‌സ് വരെ ആയി ഉയര്‍ത്തും.

റൂള്‍ കര്‍വ് പ്രകാരം 163 മീറ്റര്‍ ജലമാണ് ആണ് ഓഗസ്റ്റ് 10 വരെ ഡാമില്‍ നിലനിര്‍ത്തേണ്ടത്.നിലവില്‍ ഈ പരിധി അധികരിച്ച സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്.ആവശ്യമെന്ന് തോന്നിയാല്‍ ബാക്കിയുള്ള രണ്ട് ഷട്ടര്‍ കൂടി ഉയര്‍ത്തും.ആന്റണി ജോണ്‍ എം എല്‍ എ,ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണു രാജ്,എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എന്‍ ബിജു  ,തഹസീല്‍ദാര്‍ ഇന്‍ചാര്‍ജ് ജെസി അഗസ്റ്റിന്‍,
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു ജെ ആനി  ,സബ് എന്‍ജിനീയര്‍  വി കെ വിനോദ്  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top