20 April Saturday

ഇടമലയാർ ഡാം ചൊവ്വാഴ്‌ച തുറക്കും; ആശങ്ക വേണ്ട, ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

ഫയൽ ചിത്രം

കോതമംഗലം > ഇടമലയാറിൽജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽചൊവ്വാഴ്‌ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽഇന്ന് രാത്രി 11 മണിയോടെ റെഡ് അലർട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നുവിടുക. ഇടമലയാർഡാം തുറന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്.

പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ മഴ തുടരുന്നതിനാൽഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിൻ്റെ പരിധി 200 ക്യുമെക്സ് ആക്കി ഉയർത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാൽജനങ്ങൾജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണം. ജില്ലയിൽനദികളിൽജലനിരപ്പ് ഉയരാൻസാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ലോവർപെരിയാറിനു താഴേക്ക് പെരിയാർനദിയിൽകാര്യമായി ജലനിരപ്പ് ഉയരാൻസാധ്യതയില്ല. ജില്ലയിൽമഴ മാറി നിൽക്കുന്നതിനാൽപെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാൾതാഴെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top