07 December Thursday

നിപാ പരിശോധന: മൊബൈൽ ലാബ് ടീം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് എത്തിയപ്പോൾ

കോഴിക്കോട്> ജില്ലയിൽ നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ എൻ ഐ വി പൂനെയിൽ നിന്നുമുള്ള മൊബൈൽ ലാബ് ടീം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. ബി എസ് എൽ 3 സൗകര്യങ്ങളോടു കൂടിയ മൊബൈൽ ലാബ് ആണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്.

സാമ്പിളുകൾ പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. നിപാ സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുന്നത്. ടീമിൽ ഡോ. റിമ ആർ സഹായി, ഡോ. കണ്ണൻ ശബരിനാഥ്, ഡോ. ദീപക് പാട്ടീൽ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്‌നീഷൻമാരുമാണുള്ളത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top