19 December Friday

കഞ്ഞി വച്ചു നൽകിയില്ല; ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി: യുവാവിന്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

കൽപ്പറ്റ > ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ യുവാവിന്‌ ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി ആർ കുട്ടപ്പനെയാണ്‌ (39)കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് വർഷംകൂടി കഠിനതടവ് അനുഭവിക്കണം. 2022 എപ്രിൽ ആറിനായിരുന്നു സംഭവം.

കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞിവെച്ചു കൊടുത്തില്ലെന്ന്‌  പറഞ്ഞ് ഭാര്യയെ മർദിച്ച്‌ പരിക്കേൽപ്പിച്ചു. പിന്നീട്‌ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ നെഞ്ചിൽ ചവിട്ടുകയും തുടർന്ന് നെഞ്ചിൻകൂട് തകർന്ന് ഭാര്യ മരിക്കുകയുമായിരുന്നു. നൂൽപ്പുഴ എസ്എച്ച്ഒ ആയിരുന്ന ടി സി മുരുകനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top