09 December Saturday

കോഴിക്കോട് ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു: ഭർത്താവ് ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കോഴിക്കോട് > കോടഞ്ചേരിയിൽ ഭാര്യയേയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം പ്രതി ഷിബു ഒളിവിൽ പോയി.

കുറച്ചുനാളായി പ്രശ്‌നങ്ങളുള്ളതിനാൽ ഷിബുവും ബിന്ദുവും അകന്നു കഴിയുകയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ഇന്ന് രാവിലെയോടെ വീടിനു സമീപമെത്തി ഒളിച്ചിരുന്ന ഇയാൾ ബിന്ദുവിനെയും അമ്മയേയും ആക്രമിക്കുകയായിരുന്നു. ബിന്ദുവിന്റെ തോളിനും തലയ്‌ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഉണ്ണ്യാതയുടെ ഒരു കൈവിരൽ അറ്റുപോയി.  ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top