18 September Thursday

മനുഷ്യക്കടത്ത്‌ : കുവൈത്തുകാരന്റെ പങ്കും അന്വേഷിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

representative image


കൊച്ചി
കുവൈത്ത് മനുഷ്യക്കടത്ത്‌ കേസിൽ ഒളിവിലുള്ള രണ്ടാംപ്രതി കണ്ണൂർ തളിപ്പറമ്പ്‌ സ്വദേശി മജീദിന്റെ സുഹൃത്തായ കുവൈത്തുകാരന്റെ പങ്ക്‌ പൊലീസ്‌ അന്വേഷിക്കുന്നു. ഈ കുവൈത്തുകാരനാണ്‌ അറസ്‌റ്റിലായ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അജുമോന്‌ വിസ അയച്ചുകൊടുത്തിരുന്നത്‌. മജീദിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌താലേ കുവൈറ്റുകാരന്‌ കേസിൽ പങ്കുണ്ടോ എന്ന്‌ വ്യക്തമാകൂവെന്ന്‌ പൊലീസ്‌ പറഞ്ഞു. മജീദിനായി വ്യാഴാഴ്‌ച ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കും. മജീദിനെ അന്വേഷിച്ച്‌ തളിപ്പറമ്പിൽ പൊലീസ്‌ എത്തിയെങ്കിലും ഇയാളെക്കുറിച്ച്‌ കൂടുതൽ വിവരം ലഭിച്ചില്ല. മജീദ്‌ കുവൈറ്റിൽത്തന്നെ ഒളിവിൽ കഴിയുകയാണെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.

അജുമോനെ പൊലീസ്‌ ബുധനാഴ്‌ചയും ചോദ്യം ചെയ്‌തു. ഇയാളുടെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ പരിശോധിച്ചുതുടങ്ങി. രവിപുരം എച്ച്‌ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിനെ കുറിച്ചാണ്‌ പൊലീസിന്‌ അറിവുള്ളത്‌.  മറ്റ്‌ ബാങ്കുകളിൽ അക്കൗണ്ട്‌ ഉണ്ടോയെന്നതും പരിശോധി
ക്കുന്നു.

അജുമോനും സംഘവും ചേർന്ന്‌ മുപ്പതോളം സ്ത്രീകളെ കുവൈറ്റിലേക്ക്‌ കടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിൽ 12 പേരുമായി സൗത്ത്‌ പൊലീസ്‌ ആശയവിനിമയം നടത്തി. ഇവർക്ക്‌ മറ്റ്‌ ബുദ്ധിമുട്ടുകൾ കുവൈത്തിൽ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ്‌ പരിശോധിച്ചുവരികയാണ്‌. ശിശുപരിചരണം, തയ്യൽ ഉൾപ്പെടെയുള്ള ജോലികൾ വാഗ്ദാനംചെയ്‌താണ്‌ സ്ത്രീകളെ കയറ്റിയയച്ചത്‌. ചളിക്കവട്ടത്തും പിന്നീട്‌ രവിപുരത്തുമായി പ്രവർത്തിച്ച ‘ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top