19 March Tuesday

ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ അസ്‌തികളും തലയോടുകളും

ആലപ്പുഴ > ആലപ്പുഴ നഗരത്തിൽ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാലസ്‌ വാർഡിൽ സരസ്വതി മന്ദിരം എന്ന വീട്ടിലെ പരിസരം വൃത്തിയാക്കുന്നതിനിടയിൽ, കെട്ടിടം പൊളിച്ചപ്പോളാണ്‌ അസ്‌ഥികൂടം കണ്ടെത്തിയത്‌.

രണ്ട്‌ തലയോട്ടികളും എല്ലുകളും അടങ്ങുന്ന അസ്‌ഥികൂടമാണ്‌ ലഭിച്ചത്‌. കെട്ടിടം ദീർഘനാളുകളായി ഉപയോഗിച്ചിരുന്നില്ല. മുമ്പ്‌ പലപ്പോഴും വാടകയ്‌ക്ക്‌ നൽകിയിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  അസ്‌ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ്‌ ഇവിടെ വാടകയ്‌ക്ക്‌ താമസിച്ച ഡോക്‌ടർ പഠനാവശ്യത്തിന്‌ ഉപയോഗിച്ചതാകമെന്നും സംശയമുണ്ട്‌. ഡോക്‌ടറുമായി സംസാരിച്ച ശേഷമേ ഇതിൽ വ്യക്‌തത വരുത്താനാകൂ എന്ന്‌ പൊലീസ്‌ അറിയിച്ചു. ജില്ലാ പൊലീസ്‌ മേധാവി ജി ജയ്‌ദേവ്‌ സ്‌ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top