17 April Wednesday

അടിമാലിയിൽ ഫെയ്‌സ്‌ബുക്ക് ലൈവ് ഇട്ടശേഷം യുവാവ് വീടിന് തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

അടിമാലി> അടിമാലി വാളറയിൽ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു. വാളറ ദേവിയാർ കോളനിയിൽ പുത്തൻപുരയിൽ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകൻ ഡാൻലിൻ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായും കത്തി നശിച്ചു.

പത്താം മൈലിൽ വർഷോപ്പ് നടത്തുന്നയാളാണ്   ഡാൻലിൻ . തീയിടുമ്പോൾ   വീട്ടിനുള്ളിൽ ആളില്ലായിരുന്നു.  മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ്   ഡാൻലിൻ എന്ന് പറയുന്നു. അടിമാലിയിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top