27 April Saturday

നാട്ടുകാര്‍ എതിര്‍ത്തു: ഹോട്ടല്‍ മാലിന്യം തിരിച്ചെടുപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കോലഞ്ചേരി
വ്യക്തിയുടെ ഭൂമിയില്‍ അയാളുടെ അറിവോടെ നിക്ഷേപിച്ച ഹോട്ടല്‍ മാലിന്യം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും പൊലീസും ചേര്‍ന്ന് തിരിച്ചെടുപ്പിച്ചു. മഴുവന്നൂര്‍ പഞ്ചായത്തിലെ കുന്നക്കുരുടി എട്ടാംവാര്‍ഡില്‍ മാങ്കുഴി പാടം റോഡില്‍ കൂടക്കാട്ട് മനക്കുസമീപമുള്ള അങ്കണവാടിയോടുചേര്‍ന്നുള്ള ഭൂമിയിലാണ് മാലിന്യം തള്ളിയത്. പറവൂര്‍ സ്വദേശിയുടെതാണ് സ്ഥലം.
എറണാകുളത്തുനിന്ന്‌ കൊണ്ടുവന്ന ഹോട്ടല്‍ മാലന്യമടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളിയത്. അങ്കണവാടിക്കുസമീപം മാലിന്യം തള്ളിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സ്ഥലമുടമയുടെ അറിവോടെയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയതോടെ നാട്ടുകാര്‍ വിവരം മഴുവന്നൂര്‍ പഞ്ചായത്തില്‍ അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും കുന്നത്തുനാട് പൊലീസും സ്ഥലത്തെത്തുകയും മാലിന്യം നീക്കം ചെയ്യിപ്പിക്കുകയുമായിരുന്നു. മാലിന്യം നിക്ഷേപിക്കാന്‍ കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടിയിരുന്നു. മഴുവന്നൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ മഞ്ചനാട് തോടിനുസമീപവും രണ്ടു മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തിലുള്ള മാലിന്യം തള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top