28 March Thursday

പത്തനംതിട്ടയില്‍ കടന്നൽ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

കടന്നൽ കുത്തേറ്റ് മരിച്ച അഭിലാഷ്

പത്തനംതിട്ട> പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു. മേടപ്പാറ സ്വദേശി അഭിലാഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു സംഭവം.

ടാപ്പിങ് ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയായിരുന്നു കടന്നൽ കൂട്ടത്തിന്റെ ആക്രമണം. കടന്നൽ കുത്തേറ്റ അഭിലാഷിനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചങ്കിലു ജീവന്‍ രക്ഷിക്കാനായില്ല രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ചികിത്സയിലാണ്

കടന്നലുകളുടെ ആക്രമണത്തിന് കാരണം പരുന്തുകളുടെ ശല്യമാണെന്നാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ പറഞ്ഞു.  അഭിലാഷിന്റെ മൃതദേഹം  ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top