29 November Wednesday

കയറ്റുമതി രംഗത്ത് മുന്നേറ്റം: കൊച്ചി വിമാനത്താവളത്തിൽ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

കൊച്ചി > കയറ്റുമതി രം​ഗത്ത് കൂടുതൽ സൗകര്യമൊരുക്കി കൊച്ചി വിമാനത്താവളം. പ്രതിവർഷം 2 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനൽ സിയാലിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്യും.

കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയോടെ നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിന്റെ നയങ്ങൾക്കും ഈ പദ്ധതി കരുത്ത് പകരുമെന്ന് മന്ത്രി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top