19 April Friday

സ്വപ്‌നക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

കൊച്ചി> സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതി ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.ഗൂഢാലോചനയും  കലാപശ്രമവും ആരോപിച്ച് കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്.

കേസില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി. കേസെടുത്ത് പൊലീസ്  പീഡിപ്പിക്കുകയാണന്ന് സ്വപ്‌ന ബോധിപ്പിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണല്ലോ ചുമത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി കേസ്  മാറ്റി.

മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും  സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീല്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസ് എടുത്തിട്ടുള്ളത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ താന്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മൊഴിയില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണന്നും
സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ തന്റെ സുഹൃത്ത് സരിത്തിനെ ഫ്‌ളാറ്റില്‍ നിന്ന് ചിലര്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും പിന്നീടാണ് വിജലന്‍സാണ് ഇതിന് പിന്നിലെന്നും മനസിലായത്.ലൈഫ്മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് സരിതിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് വിജിലന്‍സ് വിശദീകരിക്കുന്നുണ്ടെങ്കിലും മൊഴി നല്‍കാന്‍ തന്നെ ആരാണ് പ്രേരിപ്പിച്ചതെന്നാണ് സരിതിനോട് ചോദിച്ചത്.

കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് എഫ് ഐ ആര്‍ ഇട്ടത്. എന്നാല്‍ ഇതിന് മതിയായ കാരണം പറയുന്നില്ല. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തന്നെ
പീഡിപ്പിക്കാനും ഭീഷണിപ്പടുത്തി മൊഴി മാറ്റിക്കാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top