20 April Saturday

ഇരകൾക്ക് സംരക്ഷണം; മാർഗനിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കൊച്ചി > ബലാത്സംഗക്കേസിലെ ഇരകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി.

രണ്ടാഴ്‌ചക്കകം റിപ്പോർട് നൽകണം. പൊലീസ് സംരക്ഷണം തേടിയുള്ള ഇരകളുടെ പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. ഭർതൃമതിയായ യുവതിയെ ഓഫീസിൽ നേരത്തെ വിളിച്ചു വരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ പൊലീസ് സംരക്ഷണ ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

പ്രതിക്കെതിരെ അപ്പീൽ നൽകാതിരിക്കാൻ പ്രതിയും പൊലീസുകാരും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഭയം മൂലം
അജ്ഞാത കേന്ദ്രത്തിൽ താമസിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ ഹർജി. യുവതിക്ക് പൊലീസ് സംരക്ഷണം നൽകാനും
കോടതി ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top