18 September Thursday

മുഖ്യമന്ത്രിയെ ചീഫ്‌ ജസ്‌‌റ്റിസ്‌ കണ്ടത്‌ മകളുടെ വിവാഹം ക്ഷണിക്കാൻ: കഥമെനഞ്ഞ് മാധ്യമങ്ങൾ; അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കൊച്ചി> ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിന് പിന്നാലെ ഇല്ലാക്കഥ മെനഞ്ഞ് മാധ്യമങ്ങൾ. ശനി രാവിലെ എറണാകുളം ഗസ്‌റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. മകളുടെ വിവാഹം ക്ഷണിക്കാനാണ്‌ ചീഫ്‌ ജസ്‌‌റ്റിസ്‌ എത്തിയത്‌.

എന്നാൽ, ജഡ്‌ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ്‌ കിടങ്ങൂരിനെതിരായ കേസുമായി ബന്ധപ്പെട്ടാണ്‌ കൂടിക്കാഴ്‌ചയെന്ന്‌ ചില ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്‌തിരുന്നു. തുടർന്ന്‌ വസ്‌തുത വ്യക്തമാക്കി ഹൈക്കോടതി വാർത്താക്കുറിപ്പ്‌ ഇറക്കി. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ കോടതി അതൃപ്‌തിയും രേഖപ്പെടുത്തി.

ഹൈക്കോടതി പിആര്‍ഒയുടെ വാര്‍ത്താക്കുറിപ്പ്

ഹൈക്കോടതി പിആര്‍ഒയുടെ വാര്‍ത്താക്കുറിപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top