20 April Saturday

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: മൂന്നാം പ്രതിയുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

കൊച്ചി> മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച  കേസില്‍ മൂന്നാം പ്രതി കണ്ണൂര്‍ പട്ടാനൂര്‍ സ്വദേശി സുജിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് നേടി. സംഭവത്തില്‍ തനിക്ക് പങ്കില്ലന്നാണ് പ്രതിയുടെ വാദം.

  പതിമൂന്നാം തീയതി വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്‌ത  ഉടന്‍ തന്റെ മുന്നിലെ സീറ്റിലുണ്ടായിരുന്ന രണ്ട് പേര്‍ മുദ്രാവാക്യം വിളിച്ചു.താന്‍ അത് വ്യക്തമായി കേട്ടില്ല. ഇ പി ജയരാജന്‍ രണ്ട് പേരെ തള്ളി താഴെയിടുന്നത് കണ്ടു.  വിമാനത്തില്‍ നിന്നിറങ്ങി സാധാരണ യാത്രക്കാരെപ്പോലെ താന്‍  ടെര്‍മിനലിലൂടെ പുറത്തുപോയി. എഫ് ഐആറില്‍ തനിക്കെതിരെ പറയുന്ന
ആരോപണങ്ങള്‍ വാസ്ത‌വ വിരുദ്ധമാണന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

മറ്റ് രണ്ട് പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം സുജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top