03 July Thursday

മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസ്: മയൂഖാ ജോണിക്കെതിരെ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കൊച്ചി> മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിമ്പ്യന്‍ മയൂഖാ ജോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍  അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന മയൂഖയുടെ ആവശ്യം കോടതി  തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മയൂഖ സമര്‍പ്പിച്ച ഹര്‍ജിയാണ്  ജസ്റ്റീസ് കെ.ഹരിപാല്‍  പരിഗണിച്ചത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണന്നും രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.ഹര്‍ജിക്കാരി ഒളിമ്പ്യനാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതും കേസും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു.പീഡനക്കേസിലെ പ്രതിയും മുന്‍ വൈദികനുമായ സി സി ജോണ്‍സന്റെ സുഹൃത്ത് സാബു സെബാസ്റ്റ്യന്റെ പരാതിയിലാണ് മയൂഖക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജോണ്‍സണെ കേസില്‍ കുടുക്കാന്‍ മയൂഖ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.

വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മയൂഖക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇരക്ക് പിന്തുണ നല്‍കുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്നാണ് മയൂഖയുടെ ആരോപണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top