26 April Friday

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം: കെ കെ ശൈലജയെ കക്ഷി ചേര്‍ത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

കൊച്ചി> ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജയെ കക്ഷി ചേര്‍ത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.മന്ത്രിയെ അനാവശ്യമായി കക്ഷി ചേര്‍ത്തതിന് ഹര്‍ജിക്കാരനെ വിമര്‍ശിച്ച കോടതി മന്ത്രിയെ ഒഴിവാക്കി ഹര്‍ജി പുതുക്കാന്‍ നിര്‍ദേശം നല്‍കി.

യോഗ്യതയില്ലാത്തയാളെ നിയമിച്ചെന്നാരോപിച്ച് എന്‍എസ് യു ദേശീയ സെക്രട്ടറി തിരുവനന്തപുരം സ്വദേശി എറിക് സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ചെയര്‍മാന്‍ പദവിയില്‍ തുടരുന്നത് വിലക്കണമെന്ന  ഉപഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top