കൊച്ചി> സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റർ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണു നടപടി.
2017 ൽ സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദൻറെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടർന്ന് കേസിന്റെ തുടർനടപടികൾ ജൂണിൽ ഹൈക്കോടതി സ്റ്റേ ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..