28 March Thursday

വടക്കാഞ്ചേരി ഭവനപദ്ധതി: മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല; സിബിഐ അന്വേഷണം തുടരാമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

കൊച്ചി> വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരായ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ പദ്ധതി സംബന്ധിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല . അവർ തെറ്റ്‌ ചെയ്‌തിട്ടില്ല.

ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിനുമേൽ ഉത്തരവാദിത്തം ചുമത്താൻ കഴിയില്ലെന്നും ജസ്‌റ്റിസ്‌ പി സോമരാജൻ വിധിന്യായത്തിൽ പറഞ്ഞു. ലൈഫ് മിഷനെതിരായ അന്വേഷണവിലക്ക് നീക്കണമെന്ന്‌ ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി അനുവദിച്ചാണ്‌   ഉത്തരവ്‌. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.

കേസ് ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഉദ്യോഗസ്ഥരെ പിന്തുടർന്ന് കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും സർക്കാർ വാദിച്ചിരുന്നു. ഇതനുസരിച്ച്‌ അന്വേഷണം നേരത്തേ സ്‌റ്റേ ചെയ്‌തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top