27 April Saturday

ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ശക്തമായ നിലപാടുമായി നേതൃത്വം; ഹൈക്കമാന്റിനെ സമീപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

തിരുവനന്തപുരം> മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ സമീപിക്കും. വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് നേതൃത്വം പരാതി നല്‍കും.

നിസാരമായ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സമൂഹത്തിലും അണികളിലും അവമതിപ്പ് ഉണ്ടാക്കുന്നു. ഇരുവരും യോഗം ബഹിഷ്‌കരിച്ചത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. യോഗം ബഹിഷ്‌കരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല- നേതൃത്വം പറയുന്നു

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് എന്ത് വന്നാലും വഴങ്ങേണ്ടെന്ന കടുത്ത നിലപാടിലേക്ക് കെ സുധാകരനും വി ഡി സതീശനും എത്തിക്കഴിഞ്ഞു.  നേതാക്കളുടെ ഗ്രൂപ്പു കളിക്കെതിരെ ശക്തമായ നിലപാട് തന്നെ സ്വീകരിക്കാനാണ് തീരുമാനം. പുനസംഘടന മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ട് നേതൃത്വം ബോധിപ്പിക്കുമെന്നാണ് വിവരം.

അതേസമയം , സംഘടനാ തിരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകാനുള്ള നീക്കത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ കടുത്ത അതൃപ്തിയിലാണ്. നവംബര്‍ ഒന്നിന് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തിട്ടും നടപടികള്‍ മുന്നോട്ടു പോകാത്തത് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുന്നയിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top