18 December Thursday

കൊറിയറില്‍ രാസലഹരി: രണ്ടുപേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

ആലപ്പുഴ> വ്യാവസായിക അടിസ്ഥാനത്തില്‍ കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍. കൊല്ലം വടക്കേവിള സ്വദേശികളായ  അമീര്‍ഷാ (24), ശ്രീശിവന്‍ (31) എന്നിവരാണ് അറസ്റ്റിലായത് . മാരക മയക്കുമരുന്നായ ഡയാസെപാം 10 എം എല്‍ ഇന്‍ജക്ഷന്റെ 100 കുപ്പികള്‍  ആലപ്പുഴ മുന്‍സിപ്പല്‍ വാര്‍ഡില്‍ റെയ്ബാന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന  മൂണ്‍ ലൈഫ് സയന്‍സ് ഫാര്‍മ എന്ന മെഡിക്കല്‍ ഷോപ്പിന് സമീപം വച്ച് കൈപ്പറ്റി പോകുന്നതിനിടയിലാണ് അറസ്റ്റ്.

 മെഡിക്കല്‍ ഷോപ്പിന്റെ വിലാസത്തിലാണ് അവരറിയാതെ മയക്കുമരുന്ന് എത്തിയത്. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികള്‍ ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തുവരുത്തി  ആവശ്യക്കാര്‍ക്ക് 10 മില്ലീലിറ്റര്‍ കുപ്പി ഒന്നിന് 1000 മുതല്‍ 1500 രൂപ വരെ വിലയ്ക്ക്  എത്തിച്ചുനല്‍കുമായിരുന്നു

എക്‌സൈസ്  പ്രിവന്റിവ് ഓഫീസര്‍  വി കെ  മനോജ് കുമാര്‍ നല്‍കിയ  വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ എം മഹേഷിന്റെ നേതൃത്വത്തിലാണ്  പ്രതികളെ പിടികൂടിയത്.  സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  എസ്ദി ലീഷ്  , എസ് അരുണ്‍ , എം റെനി ,പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ പി സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍. പ്രസന്നന്‍ ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഗീസ് പയസ് എന്നിവര്‍ പങ്കെടുത്തു.

 കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം ആലപ്പുഴ അസി എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദ്  ഏറ്റെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top