തിരുവനന്തപുരം> സംസ്ഥാനത്തെ അതിശക്തമായ മഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഈ മാസം ആറുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപില്‍ കലാക്രമണം രൂക്ഷമാണ്. വിവിധ ദ്വീപുകളില്‍ ഇന്നലെ മുതല്‍ ശക്തമായ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ആന്ത്രോത്ത് ദ്വീപിലുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫീസുകളും പള്ളിയും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളില്‍ വെള്ളം കയറി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കന്‍ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കിഴക്കന്‍ ജെട്ടിയില്‍ ഉയര്‍ന്നുവന്ന കൂറ്റന്‍ തിരമാലകളുടെ ശക്തിയില്‍ മീറ്ററുകളോളം കടല്‍പ്പാറകളുടെ കൂറ്റന്‍ കഷ്ണങ്ങള്‍ ഒലിച്ചുപോയി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കിഴക്കന്‍ ജെട്ടിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ജൂലൈ 5 ,6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വ്യാപക മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ലക്ഷദ്വീപിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മുങ്ങി. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിരവധി ആദിവാസി കുടികള്‍ ഒറ്റപ്പെട്ടു.കുട്ടമ്പുഴ വനമേഖലയിലെ നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ചാലിലേക്കുമുള്ള ഏക പ്രവേശന മാര്‍ഗമായ പാലമാണ് വെളളത്തില്‍ മുങ്ങിയത്. ഇടുക്കിയില്‍ രാത്രി പെയ്ത കനത്ത മഴയില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് ചോറ്റുപുറത്ത് ഷോബിയുടെ വീടാണ് തകര്‍ന്നത്. ചിന്നക്കനാല്‍ സുബ്രഹ്മണ്യം കോളനിയിലും രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടായി.ആന്ത്രോത്ത് ദ്വീപില്‍ വീടുകളും ഓഫീസുകളും പള്ളിയും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളില്‍ വെള്ളം കയറി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കന്‍ ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..