03 July Thursday

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

തിരുവനന്തപുരം> കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട്. ബുധനാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 7-11 സെ.മി വരെ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇടിമിന്നൽ മുന്നറിയിപ്പും ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top