18 April Thursday

മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഒഴുകുന്നു; കൺട്രോൾ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

മൂവാറ്റുപുഴ > കനത്തമഴയും മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതും മൂലം മൂവാറ്റുപുഴയാർ വിവിധ സ്ഥലങ്ങളിൽ കരകവിഞ്ഞ് ഒഴുകുന്നു. പുഴയുടെ ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.മാറാടി, വാളകം, ആയവന, ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ പഞ്ചായത്തുകൾ, മൂവാറ്റുപുഴ നഗരസഭ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. കൃഷിയിടങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴ നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ വീടുകളിലേയ്ക്ക് വെള്ളം കയറി തുടങ്ങി. മൂവാറ്റുപുഴ താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ 0485 2813773.

പറവൂര്‍ താലൂക്കില്‍ കടുങ്ങല്ലൂര്‍ വില്ലേജില്‍ രണ്ട് ക്യാംപുകള്‍ ആരംഭിച്ചു. കുറ്റിക്കാട്ടുകര ഗവണ്‍മെന്റ് യു.പി സ്‌കൂളിലും, ഐ.എ.സി യൂണിയന്‍ ഓഫീസിലുമാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. കുറ്റിക്കാട്ടുകര സ്‌കൂളില്‍ 13 കുടുംബങ്ങളും, ഐ.എ.സി യൂണിയന്‍ ഓഫീസില്‍ ഏഴ് കുടുംബങ്ങളുമാണ് നിലവിലുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top