25 April Thursday

അതിതീവ്രമഴ: മരണം 50 ; 10 ജില്ലയിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അതിതീവ്രമഴയിൽ 12 മുതൽ 21 വരെ 50 പേർ മരിച്ചതായി റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. ഉരുൾപൊട്ടലിൽ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെത്തി.
വിവിധ ജില്ലകളിലായി നാലുപേരെ കാണാതായി. സംസ്ഥാനത്ത്‌ 435 ക്യാമ്പിലായി 8665 കുടുംബത്തിലെ 29,057 പേരെ മാറ്റിപ്പാർപ്പിച്ചു.

10 ജില്ലയിൽ മഞ്ഞ അലർട്ട്‌
തെക്കൻ തമിഴ്‌നാട്‌ തീരത്തെ ചക്രവാതച്ചുഴിയുടെയും മധ്യകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ഇടിമിന്നലോടെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശക്തമായ കാറ്റിനും മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. ചക്രവാതച്ചുഴി നിലവിൽ തമിഴ്‌നാടിന്റെ തെക്കേ അറ്റത്തിനു മുകളിലാണ്‌. ന്യൂനമർദമാകില്ലെന്നാണ്‌ നിഗമനം.

വെള്ളി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനി പത്തനംതിട്ട, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.  മലയോരമേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top