27 April Saturday

കനത്ത മഴ: മലപ്പുറം മതില്‍മുഴിയില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

മലപ്പുറം> കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം മതില്‍മുഴിയില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു.വനപ്രദേശത്ത് ഉരുള്‍പൊട്ടിയതാകാം  പുഴ കരകവിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് ശേഷമാണ് പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.

ചാലിയാര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്പൂരിന്റെ പരിസരങ്ങളിലും കരയിലേക്ക് വെള്ളം കയറി. പ്രദേശത്തെ ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.വ്യാഴാഴ്ച പകലും രാത്രിയും ഇന്ന് പകലും കനത്ത മഴയാണ് മലപ്പുറം ജില്ലയില്‍ പെയ്തത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത കാറ്റും വീശിയിരുന്നു.

 പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top