16 April Tuesday

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം; രാജസ്ഥാനില്‍ കൂടിയ താപനില 48 ഡിഗ്രി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ന്യൂഡല്‍ഹി> ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു.  ചൊവ്വാഴ്ച വരെ ഉഷ്ണ തരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജസ്ഥാനില്‍ കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി. ഡല്‍ഹി,മധ്യപ്രദേശ്,പഞ്ചാബ് സംസ്ഥാനങ്ങളില്‍ കൂടിയ താപനില 45ഡിഗ്രിയിലേയ്‌ക്കെത്തുകയാണ്.

 ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്.വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താപനില 46മുതല്‍47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്തുമെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 15 ന് തന്നെ മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top