27 April Saturday

പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ്: ജനറൽ ആശുപത്രിയിലെ 2 ഡോക്‌ടർമാരെ കൂടി സസ്‌പെൻഡ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

തിരുവനന്തപുരം> പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 2 ഡോക്‌ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്‌തത്.

സംഭവം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടറർക്ക് നിർദേശം നൽകിയിരുന്നു. ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്‌റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്‌തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top