24 September Sunday

കാഞ്ഞങ്ങാട് യുവാവിൽനിന്നും 8 ലക്ഷത്തിന്റെ ഹവാല പണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കാഞ്ഞങ്ങാട് > എട്ട് ൽക്ഷം രൂപയുടെ ഹവാല പണവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തളങ്കര പട്ടേൽ റോഡിൽ ഫാഹിദ് മൻസിലിൽ മഹുമ്മദ് ഷാഫി(45)ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഹവാലപണം പിടിച്ചത്.

കുശാൽ നഗർ റയിൽവേ ഗേറ്റിനു സമീപം കാഞ്ഞങ്ങാട് dysp പി. ബാലകൃഷ്ണൻ നായർ,  ഇൻസ്‌പെക്ടർ കെ പി ഷൈൻ എന്നിവരുടെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്  KL 14  Y  2798 നമ്പർ ബൈക്കിൽ നിന്നും  8ലക്ഷം രൂപ പിടിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top