25 April Thursday

വിദ്വേഷ മുദ്രാവാക്യം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

Photo Credit: kairali news

കുന്നംകുളം> പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹിയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് .
|
വിദ്വേഷ മുദ്രാവാക്യമുയര്‍ന്ന ജന മഹാസമ്മേളനം ചെയര്‍മാനായിരുന്നു യഹ്യ തങ്ങള്‍. ഇയാളെ കൊണ്ടു പോകുമ്പോള്‍ പൊലീസ് ജീപ്പ് തടയാനും ശ്രമമുണ്ടായി.

അതേസമയം, മുദ്രാവാക്യമുയര്‍ത്തിയ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു കൗണ്‍സിലിങ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top