19 April Friday

ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ് ലീഗിന്റെ പ്രവര്‍ത്തനം, 'ഹരിത' പരാതിയുമായി പോകട്ടെ: ലീഗ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

കോഴിക്കോട്> ഹരിത മുന്‍ പ്രവര്‍ത്തകര്‍ പരാതിയും  വനിതാ കമീഷനുമൊക്കെയായി അതിന്റെ വഴിക്ക് പോകട്ടേയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം . ഈ വിഷയം ഇപ്പോള്‍ ലീഗിന്റെ മുന്നിലില്ല. അത് ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്.

ഹരിതയുടെ പോരാട്ടത്തിന്റെ ഭാഗമല്ല പോഷകസംഘടനകളില്‍ വിനതാ സംവിരണമേര്‍പ്പെടുത്തിയത്. അങ്ങനെയെങ്കില്‍ അവരിത് നിര്‍ത്തട്ടെയെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ് ലീഗിന്റെ പ്രവര്‍ത്തനം. ലീഗില്‍ ദൈവവിശ്വാസം നിര്‍ബ്ബന്ധമാണ്.

മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കടക്കം വടക്കന്‍ കേരളത്തില്‍ പ്ലസ്റ്റു പ്രവേശനം കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് ലീഗ് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്നും സലാം പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top