ഹരിപ്പാട് > ചെറുതനയിൽ ബിജെപിയിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാനെത്തിയവരെ ജില്ലാ സെക്രട്ടറി ആർ നാസർ ചെങ്കൊടി നൽകി സ്വീകരിച്ചു. ആയാപറമ്പ് വടക്കേക്കര കുറ്റിയിൽ ജങ്ഷനിലെ സ്വീകരണയോഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു.
ഏരിയ കമ്മിറ്റി അംഗം ആർ സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ, ഏരിയ സെക്രട്ടറി എൻ സോമൻ, കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, ഏരിയ കമ്മിറ്റി അംഗം സി പ്രസാദ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ആർ രാജേഷ് സ്വാഗതവും സെക്രട്ടറി പി ജി ശശി നന്ദിയും പറഞ്ഞു. ബിജെപി പഞ്ചായത്ത് -വാർഡ് ഭാരവാഹികളായ 19 പേരാണ് സിപിഐ എമ്മിൽ അണിചേർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..