29 March Friday

ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസുമായി വേങ്ങര സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

തേഞ്ഞിപ്പാലം > നിരോധിത ലഹരി വിഭാഗത്തിൽപ്പെട്ട ഹാൻസ് വിദ്യാർത്ഥികൾക്ക് വിൽപന നടത്തിയ വേങ്ങര സ്വദേശിയായ യുവാവിനെ വാഹനം സഹിതം പിടികൂടി. മലപ്പുറം വേങ്ങര വലിയോറ സ്വദേശി ഞണ്ടുകണ്ണി ഇബ്രാഹിം ആണ് പിടിയിലായത്.

വാഹനത്തിൽ നിന്നും 1500 ഓളം പാക്കറ്റ് ഹാൻസ് പിടികൂടി. കഴിഞ്ഞ വർഷം ജനുവരിയിൽ തൃശ്ശൂർ ഒല്ലൂരിൽ ഇയാളെ നിരോധിത ഹാൻസുമായി പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്‌പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ  നേതൃത്വത്തിൽ ഡാൻസാഫ്‌ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top