26 April Friday

കെ സുരേന്ദ്രൻ വിരട്ടി; ഹലാൽ വിവാദത്തിൽ പോസ്റ്റ്‌ മുക്കി സന്ദീപ്‌ വാര്യർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

കൊച്ചി > ഹലാൽ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരസ്യമായി തള്ളി പറഞ്ഞതിന്‌ പിന്നാലെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ മുക്കി പാർടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച ‘ഹലാല്‍ വിവാദത്തില്‍ വികാരമല്ല, വിവേകമാണ് നയിക്കേണ്ടത്’ എന്ന കുറിപ്പാണ് സന്ദീപ് വാര്യര്‍ പിൻവലിച്ചത്‌. പോസ്റ്റ്‌ ഇട്ടതിന്‌ പിന്നാലെ സംഘപരിവാർ അണികളിൽ നിന്നും വലിയ രീതിയുള്ള എതിർപ്പ്‌ ഉയർന്നുവന്നിരുന്നു. ഹലാൽ ഭക്ഷണ വിവാദത്തിലുൾപ്പെടെ മുമ്പ്‌ പലതവണ തീവ്ര വർഗീയനിലപാടുകളും സ്വീകരിച്ചയാളാണ്‌ സന്ദീപ്‌ വാര്യർ.

പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിക്കുന്നതായി ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ സന്ദീപ് വാര്യര്‍ അറിയിച്ചത്. വെറുപ്പ് പ്രചരിപ്പിക്കരുത് എന്നും എല്ലാവരും ഒന്നിച്ചുനിൽക്കണം എന്നും പറയുന്ന ഒരു പോസ്റ്റ് പാർട്ടിവിരുദ്ധം ആയതിനാൽ പിൻലിക്കേണ്ടിവരുന്നത്‌ "ഒരു പ്രത്യേകതരം പാർട്ടി' ആയതിനാലാണ്‌ എന്ന്‌ സമൂഹമാധ്യമങ്ങളിൽ പലരും പരിഹസിച്ചു.

ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ ഉടമ എത്ര കഷ്‌ട‌പ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത്. എന്നാൽ ഉദ്ദേശ ശുദ്ധി മനസലാക്കാതെ മാധ്യമങ്ങൾഅത് പാർടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്‌തതായും സന്ദീപ് വാര്യര്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ ആരോപിച്ചു. ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്‌കളങ്കമായല്ലെന്നും ഹലാല്‍ സംസ്‌കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നുമായിരുന്നു കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെയാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top