28 September Thursday

ഹജ്ജ് ക്യാമ്പ് കണ്ണൂർ വിമാനത്താവളത്തെ കൂടുതൽ ചലനാത്മകമാക്കും: വി ശിവദാസൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയ ഹജ്ജ് ക്യാമ്പ് വി ശിവദാസന്‍ എംപിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

മട്ടന്നൂര്‍> കണ്ണൂർ വിമാനത്താവളത്തെ കൂടുതൽ ചലനാത്മകമാക്കാൻ ഹജ്ജ് ക്യാമ്പ് വഴിയൊരുക്കുമെന്ന്‌ ഡോ. വി ശിവദാസൻ എംപി. വിമാനത്താവളത്തിലെ  ഹജ്ജ് ക്യാമ്പ് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. എത്ര ആളുകൾക്ക് വേണമെങ്കിലും കണ്ണൂരിൽനിന്ന് ഹജ്ജിന് പോകാൻ കഴിയുന്ന തരത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കും.

ഇനി കണ്ണൂർ വഴി പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻവർധയുണ്ടാകും. ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കിട്ടിയത് കണ്ണൂർ വിമാനത്താവളത്തിന്‌ ഏറെ ഗുണകരമാണ്. വിമാനത്താവളത്തിന്റ പുരോഗതിക്കും പോയിന്റ് ഓഫ്‌ കോള്‍ അനുമതിക്കും എല്ലാവരുടെയും കൂട്ടായ പരിശ്രമം ഇനിയും  ഉണ്ടാകേണ്ടതുണ്ടെന്നും ശിവദാസൻ പറഞ്ഞു. 

വ്യാഴം  ഉച്ചയോടെയാണ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ്‌ സന്ദർശിച്ചത്. ഒരുക്കങ്ങൾ വിലയിരുത്തിയശേഷം സംഘാടകസമിതി ഭാരവാഹികളോടും ഉദ്യോഗസ്ഥരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ, എൻ വി ചന്ദ്രബാബു,  എം രതീഷ്, സി കെ സുബൈർ ഹാജി, നോഡൽ ഓഫീസർ അബ്ദുൾ ഗഫൂർ, താജുദ്ദീൻ മട്ടന്നൂർ, വി പി ഇസ്മായിൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top