23 April Tuesday

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; ഗുസ്തി താരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ന്യൂഡല്‍ഹി> രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍.അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നും ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഒഴുക്കുമെന്നും ബംജ്‌രംഗ് പൂനിയ അറിയിച്ചു.

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായി.

ഇന്ത്യാഗേറ്റില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നും താരങ്ങള്‍ അറിയിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top