26 April Friday

അമേരിക്കയില്‍ മലയാളി യുവതി വെടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

മരിയം സൂസൻ മാത്യു

തിരുവല്ല> നിരണം സ്വദേശിനിയായ 19 കാരി അമേരിക്കയില്‍ അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം ഇടപ്പളളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യു - ബിന്‍സി ദമ്പതികളുടെ മകള്‍ മറിയം സൂസന്‍ മാത്യു ആണ് മരിച്ചത്.

 അലബാമയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകള്‍ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിര്‍ത്തത്. വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന മറിയത്തിന്റെ ശരീരത്തില്‍ കയറുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top