ഗുരുവായൂർ > ഗുരുവായൂർ റെയിൽവേ മേൽപ്പാലം റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റിങ്ങും പൂർത്തിയാക്കി. നേരത്തേ നിർമാണം പൂർത്തിയാക്കിയ സ്ലാബുമായി ബന്ധിപ്പിക്കുന്ന സ്ലാബ്കോൺക്രീറ്റിങ് രണ്ടു ദിവസത്തിനകം നടക്കും. മേൽപ്പാലം നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തീകരിക്കും.
ഒക്ടോബറിൽ തന്നെ അപ്രോച്ച് റോഡിന്റെ ബിഎംബിസി, കൈവരികളുടെയും ഫുട്‌പാത്തിന്റെയും നിർമാണം, പെയ്ന്റിങ് തെരുവു വിളക്ക് സ്ഥാപിക്കൽ, പാളത്തിനടിയിലെ സൗന്ദര്യവൽക്കരണം എന്നീ പ്രവൃത്തികളും പൂർത്തീകരിക്കും. ഗുരുവായൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന യോഗത്തിനുശേഷം എൻ കെ അക്‌ബർ എംഎൽഎയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, നഗരസഭാ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ നിർമാണ സ്ഥലം സന്ദർശിച്ചു. അവലോകന യോഗത്തിൽ ഗുരുവായൂർ എസിപി കെ ജി സുരേഷ്, നഗരസഭാ എൻജിനിയര്‍ ഇ ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർബിഡിസി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..