20 April Saturday

ചരക്ക് സേവന നികുതി: കഴിഞ്ഞവർഷം വെട്ടിച്ചത് ലക്ഷം കോടി

ജി രാജേഷ്‌കുമാർUpdated: Tuesday May 23, 2023

തിരുവനന്തപുരം
കഴിഞ്ഞ സാമ്പത്തികവർഷം ചരക്കുസേവന നികുതിയിൽ 1.01 ലക്ഷം കോടി രൂപയുടെ വെട്ടിപ്പ്‌ നടന്നതായി കേന്ദ്ര സർക്കാർ. വെട്ടിപ്പ്‌ തടയാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ സഹായം തേടി. ജൂലൈ 15 വരെ സംസ്ഥാന സർക്കാരുകളുമായി ചേർന്ന്‌ നികുതി തട്ടിപ്പിനെതിരെ പ്രത്യേക നടപടി തുടരും. വെട്ടിപ്പ്‌ വർഷാവർഷം ഇരട്ടിയാകുന്നതായി ജിഎസ്‌ടി ശൃംഖലയുടെ ചുമതലയുള്ള ജിഎസ്‌ടിഎൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു.  

കഴിഞ്ഞ സാമ്പത്തികവർഷം കണ്ടെത്തിയ നികുതി തട്ടിപ്പ്‌ തുകയിൽനിന്ന്‌ 21,000 കോടി മാത്രമാണ്‌ തിരിച്ചുപിടിക്കാനായത്‌. 2020–-21ൽ 54,000 കോടി രൂപയുടെ വെട്ടിപ്പ്‌ കണക്കാക്കിയതിലും തിരിച്ചുപിടിച്ചത്‌ 21,000 കോടി മാത്രം. 2020ൽ 12,596, 2021ൽ 12,574, 20-22ൽ 14,000 എന്നിങ്ങനെയാണ്‌ രജിസ്റ്റർ ചെയ്‌ത നികുതി വെട്ടിപ്പ്‌ കേസുകൾ. സംശയകരവും വ്യാജവുമായ ജിഎസ്‌ടി നമ്പർ കണ്ടെത്തി നടപടിയെടുക്കുക, വ്യാജ ബില്ലുകൾ തടയുക തുടങ്ങിയവയിലൂടെ നികുതി വെട്ടിപ്പ്‌ തടയാനാകുമെന്നാണ്‌ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. തട്ടിപ്പ്‌ ജിഎസ്‌ടി നമ്പരുകൾ ജിഎസ്‌ടിഎൻ കണ്ടെത്തി കേന്ദ്ര, സംസ്ഥാന നികുതി ഭരണ സംവിധാനങ്ങൾക്ക്‌ കൈമാറും.

വ്യാജ ജിഎസ്‌ടി നമ്പരുകളുള്ള നികുതിദായകരുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. അവരുടെ ഇൻപുട്ട്‌ ടാക്‌സ്‌ ക്രഡിറ്റ്‌ തടയും. വ്യാജ നികുതിദായകന്‌ ഇൻപുട്ട്‌ ടാക്‌സ്‌ ക്രഡിറ്റിന്‌ അവസരമൊരുക്കുന്ന നികുതിദായകരെ കണ്ടെത്തി വെട്ടിപ്പ്‌ തുക തിരിച്ചുപിടിക്കും. ഇവരുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിക്കൽ, സ്വത്ത്‌ കണ്ടുകെട്ടൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കും.

ഇതുവരെ 10 സംസ്ഥാനങ്ങളിൽ 
വെട്ടിച്ചത്‌ രണ്ടരലക്ഷം കോടി

തിരുവനന്തപുരം
ജിഎസ്‌ടി നടപ്പായതുമുതൽ പത്ത്‌ പ്രധാന സംസ്ഥാനങ്ങളിൽ ഇതുവരെ 2.496 ലക്ഷം കോടി രൂപയുടെ ജിഎസ്‌ടി തട്ടിപ;jkdkg bടകം (40,507 കോടി), ഗുജറാത്ത്‌ (26,156 കോടി), ഡൽഹി (24,217 കോടി), ഹരിയാന (22,712 കോടി), രാജസ്ഥാൻ (19,005 കോടി), ഉത്തർപ്രദേശ്‌ (18,954 കോടി), പശ്ചിമ ബംഗാൾ (17,604 കോടി), തമിഴ്‌നാട്‌ 10,698 കോടി), തെലങ്കാന (9783 കോടി) എന്നിവയാണ്‌ ജിഎസ്‌ടി തട്ടിപ്പിൽ മുന്നിൽ. 1202 പേർ അറസ്റ്റിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top