26 April Friday

കോവിഡ്‌ ടെസ്‌റ്റിങ്‌ കിറ്റിന്റെ നികുതി ഇളവ്‌ നീട്ടില്ല

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021

ന്യൂഡൽഹി > ജിഎസ്‌ടി ഇളവ്‌ ഡിസംബർ അവസാനം വരെ കേന്ദ്രം നീട്ടിയത്‌ കോവിഡ്‌ മരുന്നുകൾക്ക്‌ മാത്രം. കോവിഡ്‌ ടെസ്‌റ്റിങ്‌ കിറ്റ്‌, ഓക്‌സിമീറ്റർ, താപനില അളക്കുന്നതിനുള്ള ഉപകരണങ്ങൾ, ഓക്‌സിജൻ ജനറേറ്ററുകൾ, മാസ്‌ക്ക്‌, സാനിറ്റൈസർ തുടങ്ങി കോവിഡ്‌ പ്രതിരോധത്തിനാവശ്യമായ വിവിധ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഇളവുകൾ സെപ്‌തംബർ വരെ മാത്രമാണുള്ളത്‌. റെംഡെസിവിർ, ആംഫോടെറിസിൻ, ഫവിപിരവിർ തുടങ്ങി 11 കോവിഡ്‌ മരുന്നുകളുടെ നികുതി ഇളവാണ്‌ ഡിസംബർ വരെ നീട്ടിയത്‌.

കപ്പലിലും വിമാനത്തിലും കയറ്റുമതി ചെയ്യുന്ന ചരക്കുകൾക്ക്‌ ജിഎസ്‌ടി ഒഴിവാക്കിയത്‌ 2022 സെപ്‌തംബർ 30വരെ നീട്ടി. സിനിമാ പ്രദർശനം, സൗണ്ട്‌ റെക്കൊർഡിങ്‌, റേഡിയോ-ടിവി പരിപാടികൾ എന്നിവയുടെ സംപ്രേഷണാവകാശം, ലൈസൻസിങ്‌ സേവനങ്ങൾ എന്നിവയുടെ നികുതി 12ൽ നിന്ന്‌ 18 ശതമാനമാക്കി. 75 ശതമാനം സർക്കാർ മുതൽമുടക്കിലുള്ള നൈപുണ്യ പരിശീലനത്തെ ജിഎസ്‌ടിയിൽ നിന്ന്‌ ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top