19 March Tuesday
കുത്തിത്തിരിപ്പിന് മുന്നിൽ കൊടിക്കുന്നിൽ

സില്‍വര്‍ ലൈന് പിന്നാലെ ഗ്രീന്‍ഫീൽഡ് പാതയും അട്ടിമറിക്കാനൊരുങ്ങി കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിക്കൊപ്പം കൊടിക്കുന്നിൽ സുരേഷ് എം പി

തിരുവനന്തപുരം> സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് തുരങ്കം വച്ചതിന് പിന്നാലെ, തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാതയും കുത്തിത്തിരിപ്പിലൂടെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കേരളത്തില്‍ വികസനം പാടില്ലെന്നും സംസ്ഥാനം തകര്‍ച്ചയിലേക്ക് പോകണമെന്നുമുള്ള  ബിജെപി നിലപാടിനൊപ്പം നിന്ന് കോണ്‍ഗ്രസ്  കേരളത്തിലെ എൽഡിഎഫ്  സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തത്തിയിരിക്കുന്നത്.

 ഗ്രീന്‍ഫീല്‍ഡ് പാത വന്നാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമാണെന്നും എം സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി സമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂര്‍ത്തും ആയിരക്കണക്കിന് (വീടുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ )ഉള്‍പ്പെടെ ഇടിച്ചു നിരപ്പാക്കി നാലു വരി പാത നിര്‍മ്മിക്കാനുള്ള നടപടി പ്രായോഗികമല്ലെന്നുമാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കോണ്‍ഗ്രസ് എംപി  കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചത്.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മിച്ചാല്‍  എം സി റോഡിന്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിന്റെ വക്കിലേക്ക് പോകുന്ന സ്ഥിതി  സംജാതമാകുമെന്നാണ് മറ്റൊരു കണ്ടുപിടിത്തം. ഫേസ്ബുക്ക് പോസ്റ്റിലാണ് കൊടിക്കുന്നിൽ ഇത് പറയുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  ജനങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്ന കോണ്‍ഗ്രസ് വ്യാജ പ്രചാരണം അതേ രീതിയില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന്  ഗ്രീന്‍ഫീള്‍ഡ് പദ്ധതിയേയും ഇല്ലാതാക്കാനാണ് കൊടിക്കുന്നിലിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്.

നിർദിഷ്ട സമാന്തര ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണ  നീക്കം ഉപേക്ഷിക്കണം എന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം തള്ളി കളയണം എന്നും പറയുന്നു.  കോടി കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകൾ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന്  താങ്ങാവുന്നത് അല്ലെന്നാന്നും പറയുന്നു.

സമാന്തര ഗ്രീൻ ഫീൽഡ് പാത നിർമിക്കുന്നതിനു ജനങ്ങൾക്ക്  എതിർപ്പ് ഉണ്ടെങ്കിൽ  സമവായത്തിലൂടെ അഭിപ്രായ ഏകീകരണം ണ്ടാക്കിയതിനു ശേഷമേ നാഷണൽ ഹൈവേ അതോറട്ടി ഇതുമായി മുൻപോട്ടു പോകാവൂ എന്നും ഇതിനാവിശ്യമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും എന്നും മന്ത്രി അറിയിച്ചതായും കൊടിക്കുന്നിൽ പറയുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top