25 April Thursday

വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി 
വീണ്ടും നീട്ടി ​ഗവര്‍ണര്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

തിരുവനന്തപുരം
കേരള സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി രണ്ടാം തവണയും നീട്ടി ​ഗവർണർ. കാലാവധി ശനിയാഴ്ച തീർന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തേക്ക് വീണ്ടും നീട്ടിയത്‌.
സർവകലാശാല ആക്ട് അനുസരിച്ച് ഒരുതവണ രൂപീകരിച്ച സെർച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ പാടില്ല. ആഗസ്‌ത്‌ അഞ്ചിനാണ്‌ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്‌. കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ച്‌ ഉത്തരവ് ഡിവിഷൻ ബെഞ്ച് സേറ്റ് ചെയ്തിരുന്നു. വിഷയം കോടതിയുടെ പരി​ഗണനയിലാണ്‌. ഇതിലാണ്‌ ​ഗവർണറുടെ ഇടപെടൽ.

 ഇതേ സാഹചര്യം പി സദാശിവം ​ഗവർണറായിരുന്നപ്പോൾ ഉണ്ടായിട്ടുണ്ട്. അന്ന്, യുജിസി നോമിനി അസൗകര്യം അറിയിച്ചതിനെത്തുടർന്ന് പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയാണ്‌ ചെയ്‌തത്‌.
മാത്രമല്ല, സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിനാണ് അധികാരമുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top