19 April Friday

രാഷ്‌ട്രീയക്കളിയെന്ന്‌ തുറന്നുപറഞ്ഞ്‌ ഗവർണർ

സ്വന്തം ലേഖകൻUpdated: Friday Aug 19, 2022

ന്യൂഡൽഹി> കേരളത്തിൽ നടത്തുന്നത്‌ രാഷ്ട്രീയ ഇടപെടലുകളാണെന്ന തുറന്നുപറച്ചിലുമായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. രാജ്‌ഭവന്‌ വലിയ അധികാരങ്ങളാണുള്ളതെന്നും സർക്കാരിന്‌ അത്‌ മനസ്സിലായി വരുന്നുണ്ടെന്നും കേരളഹൗസിൽ മാധ്യമങ്ങളോട്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. സംഘപരിവാറിന്റെ ചട്ടുകമാണെന്ന്‌ ആക്ഷേപമുണ്ടല്ലോയെന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ തനിക്കെതിരെ നടക്കുന്നത്‌ രാഷ്ട്രീയനീക്കങ്ങളാണെന്നും അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഗവർണർ പ്രതികരിച്ചത്‌.

കണ്ണൂർ സർവകലാശാലയിലെ നിയമനത്തെക്കുറിച്ച്‌ പരാതികൾ ലഭിച്ചിരുന്നു. സർവകലാശാലയിൽ അച്ചടക്കം പുനഃസ്ഥാപിക്കുകയെന്നത്‌ ചാൻസലറെന്ന നിലയിൽ കടമയാണ്‌. സ്ഥാപനത്തിന്റെ മേലാധികാരിക്കെതിരെ കീഴുദ്യോഗസ്ഥൻ കോടതിയെ സമീപിക്കുന്നത്‌ അച്ചടക്കലംഘനമാണോയെന്ന് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിയമവിദഗ്‌ധരുടെ അഭിപ്രായം തേടും–- ഗവർണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top