19 April Friday

ഗവർണറുടെ കത്ത്‌ സ്വന്തക്കാരെ തിരുകി കയറ്റാൻ; കേരള ജനതയോട്‌ മാപ്പ്‌ പറയുക: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

തിരുവനന്തപുരം > കേരള ഗവർണറുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ഒന്നാണ് രാജ്‌ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവമെന്ന്‌ ഡിവൈഎഫ്‌ഐ. സർക്കാരിനെതിരെ പിൻവാതിൽ നിയമനം എന്ന് നിരന്തരം ആക്ഷേപിക്കുന്ന ഗവർണർ സ്വന്തം ഓഫീസിൽ അഞ്ചുവർഷം പോലും പ്രവർത്തന പരിചയമില്ലാത്ത ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനും തന്റെ  ഫോട്ടോഗ്രാഫറെ സ്ഥിര നിയമനം നടത്തുവാൻ വേണ്ടി പുതിയ പോസ്റ്റ് സൃഷ്‌ടിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

മന്ത്രിമാരുടെ പേഴ്‌സ‌ണൽ സ്റ്റാഫ് നിയമനം പോലും  സംശയത്തിന്റെ നിഴലിൽ ആക്കാൻ വേണ്ടിയും അവരുടെ തുച്ഛമായ പെൻഷൻ പോലും ഇല്ലാതാക്കാൻ വേണ്ടിയും ബോധപൂർവ്വം കള്ള പ്രചരണങ്ങൾ നടത്തി വന്ന ഗവർണർ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വേണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്ത് സ്വന്തക്കാരെ തിരുകി കയറ്റാൻ വേണ്ടി മാത്രം ആണ്. കേരള സർക്കാരിന് എതിരായി രാഷ്‌ട്രീയലക്ഷ്യം വച്ചുകൊണ്ട് മാത്രം ആണ് കേരള ഗവർണർ പ്രവർത്തിക്കുന്നത് എന്ന് ഈ കത്തിലൂടെ വളരെ വ്യക്തമായിരിക്കുകയാണ്.

ആയതിനാൽ തന്നെ ഇത്രയും നാൾ സർക്കാരിനെതിരെ നടത്തിയിട്ടുള്ള കള്ള പ്രചാരണങ്ങളിൽ കേരള ജനതയോട് ഗവർണർ മാപ്പ് പറയണം എന്നും ഗവർണർ അയച്ച  കത്ത് അധികാര ദുർവിനിയോഗം ആണോ അഴിമതിയാണോ എന്ന് ഗവർണർ തന്നെ വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ കേരള  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top