18 September Thursday

വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സര്‍ക്കാര്‍ മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

തിരുവനന്തപുരം > വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സര്‍ക്കാര്‍ മാറ്റുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഏറെ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ പുതുതലമുറയ്‌ക്ക് പഠിക്കാനുള്ള സൗകര്യം. ഏതറ്റംവരെയും പഠിക്കാം. എത്ര താഴെത്തട്ടിലുള്ള ആളുകള്‍ക്കും പഠിക്കാനുള്ള പശ്ചാത്തല സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ കൈരളി ന്യൂസ്‌ ചാനലിന്റെ നൂറില്‍ നൂറ് എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യ രംഗവും ലോകനിലവാരത്തില്‍ എത്തിനില്‍ക്കുകയാണ്‌. സാധാരണക്കാരന് ആശ്രയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ജനകീയ ആരോഗ്യ പ്രസ്ഥാനം കേരളത്തില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയില്‍ നമുക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ഇപ്പോള്‍ വീടായിട്ടുണ്ട്. അടുത്ത 5 കൊല്ലം കഴിയുമ്പോള്‍ കേരളത്തില്‍ എല്ലാവർക്കും വീട് ലഭ്യമാകും എന്ന കാര്യത്തില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top