25 April Thursday

നയതന്ത്ര സ്വർണക്കടത്ത്‌ : പഴയ ഹർജിയിലെ അപാകത 
തിരുത്തണമെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


കൊച്ചി
നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ഉന്നതരുടെ പങ്ക്‌ അന്വേഷിക്കാൻ ഇഡിക്കും കസ്‌റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിലെ അപാകതകൾ പരിഹരിക്കാൻ അപേക്ഷ നൽകണമെന്ന്‌ ഹൈക്കോടതി. ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്‌തിപരമായി കക്ഷിചേർത്തത്‌ ശരിയല്ലെന്ന്‌  ചൂണ്ടിക്കാട്ടിയ കോടതി അപാകത തിരുത്താൻ നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, ഭേദഗതി ചെയ്യാൻ അപേക്ഷ നൽകുന്നതിനുപകരം ഭേദഗതിവരുത്തിയ ഹർജിയാണ്‌ നൽകിയത്‌. ഇത്‌ ബെഞ്ചിലെത്തുകയും ചെയ്‌തു. സംഭവത്തിൽ രജിസ്‌ട്രിക്ക്‌ പിഴവ്‌ സംഭവിച്ചതായി വിലയിരുത്തിയ കോടതി, ഹർജി മടക്കി നൽകി. പഴയ ഹർജിയിൽ ഭേദഗതിവരുത്താൻ അപേക്ഷ നൽകാൻ നിർദേശിക്കുകയും ചെയ്‌തു. കോട്ടയം പാലാ സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ്‌ ജസ്റ്റിസ് ബെച്ചു കുര്യന്റെ പരിഗണനയിലുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top