19 April Friday

സ്വർണക്കടത്ത്‌ കേസ്‌: ഇഡി കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020


കൊച്ചി> സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‍മെന്‍റ്  പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്‍ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ  കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും.

സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കവേയാണ് ഇഡി കുറ്റപത്രം സമർപ്പിക്കുന്നത്‌.

അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സന്ദീപിന്‍റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top