20 April Saturday

സ്വർണക്കടത്ത്‌: എൻഐഎ പരിശോധനയിൽ അഞ്ച്‌ പേർ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കൊച്ചി > തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക പരിശോധന. കടത്തിൽ പങ്കാളികളായെന്ന്‌ സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ട്‌ പേരെയും തമിഴ്‌നാട്ടിൽ നിന്ന്‌ മൂന്ന്‌ പേരെയും കസ്‌റ്റഡിയിലെടുത്തതായി സൂചന.

അന്വേഷണത്തിന്റെ ഭാഗമായി എൻഐഐ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിന്നൽ പരിശോധന നടത്തി. ഐജി നിതീഷ് കുമാർ, ഡിഐജി വന്ദന, എസ് പി രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്‌. വിമാനത്താവളത്തില കസ്റ്റംസ് പരിശോധന സംവിധാനങ്ങളും കാർഗോ ടെർമിനിലെ ക്രമീകരണങ്ങളും സംഘം വിലയിരുത്തി.

കേസിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്ന് ഏജന്റുമാരെയാണ്‌ കസ്റ്റഡിയിലെടുത്തതെന്നാണ്‌ സൂചന. ഇവർ സ്വർണം കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും പലതവണ സ്വർണം വിൽപ്പനയ്‌ക്കും സഹായിച്ചുവെന്നാണ് കരുതുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top